അവസാന മത്സരത്തില്‍ ലോക ഇലവനെ 33 റണ്‍സിന് തോല്‍പ്പിച്ചു; പരമ്പര പാക്കിസ്ഥാന്

Posted on: September 16, 2017 9:05 am | Last updated: September 16, 2017 at 9:05 am

ലാഹോര്‍: ട്വന്റി20യില്‍ ലോക ഇലവനെ കീഴടക്കി പാക്കിസ്ഥാന്‍ പരമ്പര സ്വന്തമാക്കി. നിര്‍ണായകമായ മൂന്നാം മത്സരത്തില്‍ 33 റണ്‍സിനാണ് പാക്കിസ്ഥാന്റെ ജയം. പരമ്പര 2-1നാണ് ലോക ഇലവന്‍ കൈവിട്ടത്.
ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സടിച്ചു. ലോക ഇലവന്റെ മറുപടി നിശ്ചിത ഇരുപതോവറില്‍ എട്ട് വിക്കറ്റിന് 150 ല്‍ ഒതുങ്ങി. ലോക ഇലവന്‍ ഇന്നിംഗ്‌സില്‍ 32 റണ്‍സ് വീതം നേടിയ ഡേവിഡ് മില്ലറും തിസര പെരേരയുമാണ് തിളങ്ങിയത്. പാക് ബാറ്റിംഗില്‍ ഓപണര്‍ അഹ്മദ് ഷെഹ്‌സാദ് 89 റണ്‍സടിച്ചു. ബാബര്‍ അസം 48 റണ്‍സുമായി മികച്ച പിന്തുണ നല്‍കി. മാലിക് ഏഴ് പന്തില്‍ പതിനേഴുമായി പുറത്താകാതെ നിന്നു.