നടന്‍ ദിലീപിന് ജാമ്യം ലഭിക്കാന്‍ ആരാധകന്റെ വക വഴിപാട്

Posted on: September 14, 2017 7:27 pm | Last updated: September 14, 2017 at 7:27 pm

കൊല്ലം: കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലിലായ നടന്‍ ദിലീപിന് ജാമ്യം ലഭിക്കാന്‍ ആരാധകന്റെ വക വഴിപാട്. കൊല്ലം പോരുവഴി പെരുവുരുത്തി മലനട ദുര്യോധന ക്ഷേത്രത്തിലാണ് വഴിപാട് നേര്‍ന്നത്.

ഇന്നലെയാണ് ആരാധകന്‍ കൊല്ലം പോരുവഴി പെരുവുരുത്തി മലനട ദുര്യോധന ക്ഷേത്രത്തില്‍ വഴിപാട് നേര്‍ന്നത്.

അടുക്കും കലശവും (കള്ളും)ആണ് നേര്‍ച്ച, 70 രൂപ നല്‍കി രസീതും വാങ്ങി. ആരാധകന്‍ മനമുരുകി പ്രാര്‍ത്ഥിച്ചാണ് മടങ്ങിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ദിലീപ് ഇന്ന് ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. 60 ദിവസം ജയിലില്‍ കഴിഞ്ഞ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്ന് ദിലീപ് ജാമ്യാപേക്ഷയില്‍ ആവശ്യപ്പെട്ടു. ഗൂഢാലോചനയെന്ന ആരോപണം മാത്രമാണ് തനിക്കെതിരെയുള്ളത്. നടിയുടെ നഗ്‌നചിത്രമെടുക്കാന്‍ പറഞ്ഞെന്ന് മാത്രമാണ് തനിക്കെതിരെയുള്ള കേസെന്നും ജാമ്യാപേക്ഷയില്‍ ദിലീപ് ചൂണ്ടിക്കാട്ടുന്നു. അതേസമയം ഹര്‍ജി കോടതി മറ്റന്നാള്‍ പരിഗണിക്കും. സര്‍ക്കാരിനോട് കോടതി വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.