ലോകത്തിലെ ഏറ്റവും ഭാരമുള്ള വനിത ഈമാന്‍ അഹ്മദ് 37ാം പിറന്നാളാഘോഷിച്ചു

Posted on: September 13, 2017 8:32 pm | Last updated: September 13, 2017 at 8:32 pm
37 ാം പിറന്നാള്‍ ദിനത്തില്‍ ഈമാന്‍ അഹ്മദിന് ഡോ. ഷംഷീര്‍ വയലില്‍ മധുരം നല്‍കുന്നു

അബുദാബി: ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വനിത ഈമാന്‍ അഹ്മദിന്റെ 37 ാം പിറന്നാള്‍ അബുദാബി ബുര്‍ജീല്‍ ആശപത്രിയില്‍ ആഘോഷിച്ചു. ആഘോഷങ്ങള്‍ക്ക് ഉമ്മ, സഹോദരി, അനന്തിരവന്‍ എന്നിവര്‍ പങ്കെടുത്തു. ഇമാന്‍ അഹ്മദിന്റെ ചികിത്സയില്‍ വലിയ പുരോഗതിയാണുള്ളതെന്ന് ബുര്‍ജീല്‍ ആശപത്രി അധികൃതര്‍ പറഞ്ഞു. രണ്ടാംഘട്ട ചികിത്സ ഉടന്‍ ആരംഭിക്കും. ഇതിനുള്ള തയ്യാറെടുപ്പുകള്‍ പുരോഗമിച്ചുവരികയാണ്. ഇരുപതംഗ മെഡിക്കല്‍സഘത്തിന്റെ നേതൃത്വത്തിലാണ് ചികിത്സ പുരോഗമിക്കുന്നതെന്നും വിപിഎസ് ഹെല്‍ത് കെയറിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷംഷീര്‍ വയലില്‍ പറഞ്ഞു. അമിത വണ്ണത്തിനെതിരെയുള്ള പോരാട്ടമാണ് നമ്മള്‍ നയിക്കുന്നത്. ഈമാന്‍ അമിത വണ്ണത്തിനെതിരെ പൊരുതുന്ന അംബസണ്ടറായി മാറും, അദ്ദേഹം വ്യക്തമാക്കി.

ഈമാന്റെ ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ വിദഗധരും രണ്ടാം ഘട്ട ചികിത്സ ആസൂത്രണം ചെയ്യുന്ന ഘട്ടത്തിലാണ്. ഏകദേശം 34 മാസങ്ങള്‍ക്കകം പൂര്‍ത്തിയാകും. ബുര്‍ജീല്‍ ഹോസ്പിറ്റല്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. യാസിന്‍ എല്‍ ഷഹത് പറഞ്ഞു.