ഗുജറാത്തില്‍ പട്ടിദാര്‍ പ്രക്ഷോഭകര്‍ രണ്ട് ബസ് കത്തിച്ചു

Posted on: September 13, 2017 10:21 am | Last updated: September 13, 2017 at 10:21 am

ഗാന്ധിനഗര്‍: ഗുജറാത്തിലെ സൂറത്തില്‍ പട്ടിദാറുടെ പ്രക്ഷോഭം അക്രമാസക്തമായി. പ്രക്ഷോഭകര്‍ രണ്ട് ബസുകള്‍ക്ക് തീയിട്ടു. നഗരത്തില്‍ യുവമോര്‍ച്ച നടത്തിയ പരിപാടി തടസ്സപ്പെടുത്താന്‍ ശ്രമിച്ചതിന് പട്ടിദാര്‍ പ്രക്ഷോഭകരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്നാണ് ബസുകള്‍ കത്തിച്ചത്. സംഭവത്തെ തുടര്‍ന്ന് പന്ത്രണ്ട് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.

വിദ്യാഭാസ മേഖലയിലും സര്‍ക്കാര്‍ ജോലികളിലും പട്ടേല്‍ സമുദായത്തിന് സംവരണം വേണമെന്നാവശ്യപ്പെട്ട് 2015 മുതല്‍
പട്ടിദാര്‍ അനാമത് അന്തോളന്‍ പ്രക്ഷോഭം നടത്തിവരികയാണ്. പട്ടിദാര്‍ സമുദായക്കാരുടെ സംവരണ വിഷയത്തില്‍ ബിജെപി സര്‍ക്കാര്‍ കൈക്കൊള്ളുന്ന നിലപാടിനെതിരായണ് പ്രക്ഷോഭം. സൂറത്തില്‍ 12 ലക്ഷത്തോളം പേര്‍ പട്ടേല്‍ സമുദായ അംഗങ്ങളാണെന്നാണ് കണക്ക്.