കൊടിയത്തൂരില്‍ യുവാവിനെ വെട്ടിപ്പരുക്കേല്‍പ്പിച്ച് കിണറ്റിലിട്ടു

Posted on: September 13, 2017 9:48 am | Last updated: September 13, 2017 at 12:43 pm

കോഴിക്കോട്: കൊടിയത്തൂരില്‍ യുവാവിനെ വെട്ടിപ്പരുക്കേല്‍പ്പിച്ച് കിണറ്റിലിട്ടു. പാറപ്പുറം സ്വദേശി രമേശിനാണ് വെട്ടേറ്റത്. ഗുരുതരമായി പരുക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെയോടെയാണ് സംഭവം.

കാറിലെത്തിയ സംഘം രമേശിനെ ഫോണ്‍ വിളിച്ച് വീട്ടില്‍ നിന്ന് പുറത്തിറക്കുകയും വീടിന്റെ വരാന്തയില്‍ വെച്ച് വെട്ടിപ്പരുക്കേല്‍പ്പിക്കുകയും തുടര്‍ന്ന് സമീപത്തുള്ള കിണറില്‍ ഉപേക്ഷിക്കുകയുമായിരുന്നുവെന്നാണ് പോലീസ് നല്‍കുന്ന വിവരം. നാട്ടുകാരില്‍ ഒരാള്‍ നരക്കം കേട്ട് അന്വേഷിച്ചപ്പോഴാണ് രമേശിനെ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ല.