Connect with us

Kerala

ഇഷ്ടമതത്തില്‍ വിശ്വസിക്കാന്‍ അവകാശം നല്‍കുന്ന ഭരണഘടനാ വകുപ്പ് പുനഃപരിശോധിക്കണം: ശശികല

Published

|

Last Updated

കോട്ടയം: സ്വന്തം ഇഷ്ടപ്രകാരം ഏതുമതത്തിലും വിശ്വസിക്കാനുള്ള അവകാശം ദുരുപയോഗം ചെയ്യുന്നതിനാല്‍ ഭരണഘടന വകുപ്പ് പുനഃപരിശോധിക്കണമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല. ഹാദിയ കേസില്‍ സുപ്രീംകോടതിയുടെ നിരീക്ഷണം നടക്കുന്നതിനിടെ മനുഷ്യാവകാശ കമീഷനെ സമീപിക്കാന്‍ മുസ്ലിം ലീഗ് ശ്രമിച്ചത് കേസ് അട്ടിമറിക്കനാണ്. ഇക്കാര്യത്തില്‍ ലീഗിന്റെ പങ്കും എന്‍.ഐ.എ അന്വേഷിക്കണം.

പറവൂര്‍ പ്രസംഗത്തിന്റെ പേരില്‍ വി.ഡി. സതീശന്‍ എം.എല്‍.എ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് പൊലീസ് നടത്തുന്ന അന്വേഷണം സ്വാഗതാര്‍ഹമാണ്. വി.ഡി. സതീശന്റെ ആരോപണം നിയമപരമായും സംഘടനാപരമായും നേരിടും. മണ്ഡലത്തിലെ വികസനം ചൂണ്ടിക്കാട്ടി മത്സരിച്ചു ജയിക്കാനാവില്ല. അതിന് ഇസ്‌ലാമിക സമൂഹത്തെ കൂട്ടുപിടിച്ച് വോട്ടിനുവേണ്ടി കളിക്കുന്ന രാഷ്ട്രീയ നാടകമാണിത്.

ഗൗരി ലങ്കേഷിന്റെ കൊലപാതകം എതിര്‍ക്കപ്പെടേണ്ടതാണ്. ഏതു നയത്തെയും എതിര്‍ക്കാനും എതിര്‍ അഭിപ്രായം പറയാനുമുള്ള സ്വാതന്ത്ര്യവും അവകാശവും വേണം. 1990 മുതല്‍ പൊതുസ്ഥലങ്ങളില്‍ പ്രസംഗങ്ങള്‍ നടത്താറുണ്ട്. ഇതുവരെ ഒരുമതത്തെയും മതഗ്രന്ഥത്തെയും അപമാനിച്ചിട്ടില്ല. ഇതുവരെ പറഞ്ഞ കാര്യങ്ങള്‍ തിരുത്തേണ്ടി വന്നിട്ടില്ല. ഹൈന്ദവക്ഷേത്രങ്ങളില്‍ വിശ്വാസമുള്ള എല്ലാവര്‍ക്കും പ്രവേശനം നല്‍കണമെന്നാണ് ഹിന്ദുഐക്യവേദിയുടെ നിലപാടെന്നും അവര്‍ പറഞ്ഞു. കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പ്രവര്‍ത്തനം ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടി മാത്രമായാല്‍ എതിര്‍ക്കും. മാമോദീസ മുക്കി?യോയെ?ന്നോ സുന്നത്ത്? നടത്തിയോയെന്നോ നോക്കിയല്ല കാര്യങ്ങള്‍ വിലയിരുത്തുന്നത്?. കണ്ണന്താനത്തെക്കുറിച്ച് കൂടുതല്‍ അഭിപ്രായം പറയാന്‍ താന്‍ ബി.ജെ.പിക്കാരിയല്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. വാര്‍ത്തസമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു, സംസ്ഥാന വൈസ് പ്രസിഡന്റ് പി.ആര്‍. ശിവരാജന്‍, ബിജു മോഹനന്‍, വൈക്കം ഗോപകുമാര്‍, എം.വി. സനല്‍ എന്നിവര്‍ പങ്കെടുത്തു

---- facebook comment plugin here -----

Latest