കാശ്മീരിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുവാന്‍ സാധിക്കും: രാജ്‌നാഥ്‌സിംഗ്

Posted on: September 11, 2017 4:26 pm | Last updated: September 11, 2017 at 8:49 pm

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുവാന്‍ സാധിക്കുമെന്നു കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. ആശയവിനിമയം, ദയ, സഹവര്‍ത്തിത്വം, വിശ്വാസ്യത, സഹകരണം തുടങ്ങിയ അഞ്ച് കാര്യങ്ങള്‍ ഉണ്ടെങ്കില്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുവാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോടാണ് ആഭ്യന്തരമന്ത്രി ഇക്കാര്യം പറഞ്ഞത്.

കാശ്മീരിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ കേന്ദ്രസര്‍ക്കാരിനു കഴിയും. ആവശ്യമെങ്കില്‍ ഒരു വര്‍ഷം 50 തവണ കാശ്മീര്‍ സന്ദര്‍ശിക്കാന്‍ തയാറാണെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. കാശ്മീരിലേക്ക് വിനോദസഞ്ചാരികളെ സ്വാഗതം ചെയ്യുന്നു. കാശ്മീര്‍ താഴ്‌വരയിലെ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്നും രാജ്‌നാഥ്‌സിംഗ് പറഞ്ഞു.