റോഹിംഗ്യന്‍ അഭയാര്‍ഥികള്‍: സര്‍ക്കാര്‍ സത്യവാങ്മൂലം ഇന്ന്

Posted on: September 11, 2017 12:46 am | Last updated: September 10, 2017 at 11:48 pm

ന്യൂഡല്‍ഹി: റോഹിംഗ്യന്‍ മുസ്‌ലിംകളെ തിരിച്ചയക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതി സര്‍ക്കാറിന് നല്‍കിയ നോട്ടീസില്‍ ഇന്ന് സത്യവാങ്മൂലം സമര്‍പ്പിക്കും. റോഹിംഗ്യന്‍ മുസ്‌ലിംകള്‍ നിയമവിരുദ്ധ കുടിയേറ്റക്കാരാണെന്നും ഇവരെ തിരിച്ചയക്കുമെന്നുമുള്ള നിലപാടിലാണ് സര്‍ക്കാര്‍. രണ്ട് റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് സുപ്രീം കോടതി കഴിഞ്ഞ ദിവസം കേന്ദ്രത്തിന് നോട്ടീസ് നല്‍കിയത്.

അഭയാര്‍ഥികള്‍ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകനും സാമൂഹിക പ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണ്‍ ഹാജരാകും. ഇവര്‍ യു എന്‍ അഭയാര്‍ഥികളാണെന്നും വിഷയത്തില്‍ മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്നും അദ്ദേഹം സുപ്രീം കോടതിയില്‍ ആവശ്യപ്പെടും.