ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങിലെത്താത്ത താരങ്ങളെ വിമര്‍ശിച്ച് മുഖ്യമന്ത്രി

Posted on: September 10, 2017 8:20 pm | Last updated: September 10, 2017 at 8:41 pm
SHARE

തലശ്ശേരി: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ദാന ചടങ്ങില്‍ നിന്നും വിട്ടുനിന്ന താരങ്ങളെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

പുരസ്‌കാരം ലഭിച്ച കലാകാരന്മാരെ പ്രോത്സാഹിപ്പിക്കല്‍ എല്ലാവരുടെയും കടമയാണെന്നും ക്ഷണിക്കാതെ തന്നെ ചലച്ചിത്ര മേഖലയിലുള്ള കൂടുതല്‍ പേര്‍ എത്തുന്ന സ്ഥിതിയുണ്ടാവണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. താന്‍ പറയുന്നത് ക്രിയാത്മകമായി എടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിശിഷ്ടാതിഥികളായി ക്ഷണിക്കപ്പെട്ട മധു,ഷീല,മഞ്ജുവാര്യര്‍ എന്നിവരും ചലച്ചിത്ര സമ്മേളനത്തിന് എത്തിയിരുന്നില്ല.

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്ദാന ചടങ്ങിന്റെ ഉല്‍ഘാടന വേദിയില്‍ വെച്ചായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.

 

 

LEAVE A REPLY

Please enter your comment!
Please enter your name here