മുഹമ്മദ് നാഫിദ് സാഹിത്യോത്സവ് കലാപ്രതിഭ

Posted on: September 10, 2017 2:14 am | Last updated: September 10, 2017 at 1:18 pm

ഖാദിസിയ്യ: കോഴിക്കോട് ജില്ലയില്‍ നിന്നുള്ള മുഹമ്മദ് നാഫിദ് ഇരിങ്ങല്ലൂര്‍ സാഹിത്യോത്സവിന്റെ കലാപ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ടു. ഹൈസ്‌കൂള്‍ വിഭാഗം മാപ്പിളപ്പാട്ട്, മദ്ഹ്ഗാനം, അറബിഗാനം, ഉറുദുഗാനം എന്നിവയില്‍ ഒന്നാം സ്ഥാനം നേടിയ നാഫിദ് 32 പോയന്റുകള്‍ സ്വന്തമാക്കിയാണ് വ്യക്തിഗത ചാമ്പ്യനായത്.
കോഴിക്കോട് ഡിവിഷനിലെ മാങ്കാവ് സെക്ടറില്‍ നിന്നുള്ള നാഫിദ് ഇരിങ്ങല്ലൂര്‍ സ്വദേശികളായ കെ വി നസീര്‍- സബീന ദമ്പതികളുടെ മകനാണ്. മാത്തറ കാലിക്കറ്റ് ഇസ്‌ലാമിക് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്.

കറുത്തേടത്ത് നൗഫലാണ് ഈ മിടുക്കനെ പരിശീലിപ്പിക്കുന്നത്. രണ്ടാം തവണയാണ് സംസ്ഥാന സാഹിത്യോത്സവില്‍ മത്സരിക്കുന്നത്.