എസ് എസ് എഫ് സംസ്ഥാന  സാഹിത്യോത്സവിന് പ്രൗഢമായ തുടക്കം

    Posted on: September 8, 2017 6:30 pm | Last updated: September 8, 2017 at 10:41 pm

    കൊല്ലം: സര്‍ഗാത്മകതയുടെ വസന്തം തീര്‍ത്ത് എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവിന് പ്രൗഢമായ തുടക്കം. സംസ്ഥാന പ്രസിഡന്റ ് മുഹമ്മദ് ഫാറൂഖ് നഈമി അല്‍ ബുഖാരി അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ശശികുമാര്‍ ചടങ്ങില്‍ മുഖ്യാതിഥിയായി. കഥാകൃത്തും നോവലിസ്റ്റുമായ കെ പി രാമനുണ്ണിക്ക് ഈ വര്‍ഷത്തെ സാഹിത്യോത്സവ് അവാര്‍ഡ് സമ്മാനിച്ചു. നോവലിസ്റ്റ് തോപ്പില്‍ മുഹമ്മദ് മീരാന്‍, കവി വീരാന്‍ കുട്ടി, എം നൗഷാദ് എം എല്‍ എ, എസ് എസ് എഫ് ദേശീയ അധ്യക്ഷന്‍ ശൗക്കത്ത് ബുഖാരി, ഐ പി ബി ഡയറക്ടര്‍ എം അബ്ദുല്‍ മജീദ്, ഡോ എന്‍ ഇല്യാസ് കുട്ടി പ്രഭാഷണം നടത്തി

    സാഹിത്യോത്സവിന്റെ വരവ് അറിയിച്ച് വിവിധ പരിപാടികളാണ് കഴിഞ്ഞ ദിവസങ്ങളില്‍ കൊല്ലത്ത് നടന്നത്.
    കൊടി ഉയരുംമുമ്പേ സാഹിത്യോത്സവിനെ കൊല്ലം നെഞ്ചേറ്റിയതിന് തെളിവായി അനുബന്ധ പരിപാടികള്‍ക്ക് ലഭിച്ച ജനപിന്തുണ. ഇതില്‍ കാരണവന്‍മാരുടെ പഴമപ്പാട്ട് മത്സരം വേറിട്ട അനുഭവമായി. പഴയ തലമുറയിലെ പ്രമുഖര്‍ അണിനിരന്ന മത്സരത്തില്‍ തഴവ ഉസ്താദിന്റെ അല്‍മവാഹിബുല്‍ ജലിയ്യയുടെയും തക്കല പീര്‍ മുഹമ്മദ് സാഹിബിന്റെ തമിഴ് മലയാളം ജ്ഞാനപുകഴ്ച്ച തിരുപ്പാടലിന്റെയും ഇമ്പമാര്‍ന്ന അവതരണം കേള്‍വിക്കാര്‍ക്ക് നവ്യാനുഭവമായി.

    സമാപന സമ്മേളനം ശനിയാഴ്ച വൈകുന്നേരം നാലിന് സമസ്ത കേരള ജംഇയത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും.