Kerala
മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ചൈനാ യാത്രക്ക് അനുമതി നിഷേധിച്ചു
 
		
      																					
              
              
            തിരുവനന്തപുരം: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ചൈന യാത്രക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയില്ല. ലോക ടൂറിസം ഓര്‍ഗനൈസേഷന്‍ യോഗത്തില്‍ പങ്കെടുക്കാനാണ് കടകംപള്ളി അനുമതി തേടിയത്. അനുമതി നിഷേധിക്കുന്നതിന് കാരണം വ്യക്തമാക്കിയിട്ടില്ല.
യാത്രക്കായി ഉദ്യോഗസ്ഥ തലത്തിലുള്ള എല്ലാ നടപടികളും പൂര്‍ത്തിയാക്കിയിരുന്നു. ഇതിന് ശേഷമാണ് വിദേശകാര്യ മന്ത്രാലയത്തിനോട് അനുമതി ആവശ്യപ്പെട്ടത്. ഐക്യരാഷ്ട്ര സഭ സംഘടിപ്പിക്കുന്ന പരിപാടിയില്‍ കേരളത്തില്‍ നിന്നുള്ള ഏക പ്രതിനിധിയാണ് കടകംപള്ളി. ഇന്ത്യയില്‍ നിന്ന് അദ്ദേഹം അടക്കം നാല് പേരാണ് പരിപാടിക്കായി അനുമതി തേടിയിരുന്നത്. ഇവരില്‍ മറ്റു മൂന്ന് പേരും ഉദ്യോഗസ്ഥരാണ്. ഈ മാസം 11 മുല്‍ 16 വരെയാണ് പരിപാടി.
    ---- facebook comment plugin here -----						
  
  			

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          


