മദ്‌റസാ അധ്യാപകര്‍ക്ക് അധ്യാപക പുരസ്‌കാരത്തിന് അപേക്ഷിക്കാമെന്ന് യുപി സര്‍ക്കാര്‍

Posted on: September 7, 2017 8:36 pm | Last updated: September 8, 2017 at 10:42 am
SHARE

ലക്‌നോ: സംസ്ഥാന അധ്യാപക പുരസ്‌കാരത്തിന് മദ്‌റസാ അധ്യാപകരെ ശിപാര്‍ശ ചെയ്യാന്‍ ഉത്തര്‍പ്രദേശ് ഗവണ്‍മെന്റിന്റെ നിര്‍ദേശം. മദ്‌റസാ അധ്യാപന രംഗത്ത് 15 വര്‍ഷം പൂര്‍ത്തീകരിച്ച അധ്യാപകരെ അവാര്‍ഡിന് ശുപാര്‍ശ ചെയ്യാനാണ് മദ്‌റസകള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സെപ്തംബര്‍ 11 മുതല്‍ 29 വരെ ഇതിനായി അപേക്ഷ നല്‍കാമെന്ന് ഉത്തര്‍പ്രദേശ് ന്യൂനപക്ഷ ക്ഷേമകാര്യ ഡയറക്ടര്‍ എന്‍പി പാണ്ഡേ പറഞ്ഞു. പുരസ്‌കാരത്തിന് അപേക്ഷിക്കാന്‍ വിഗലാംഗരായ അധ്യാപകര്‍ക്ക് പത്ത് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം മതി.

മദ്‌റസകളുടെ നിലവാരം മെച്ചപ്പെടുത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഉത്തര്‍പ്രദേശ് ന്യൂനപക്ഷ കാര്യ മന്ത്രി ലക്ഷ്മി നാരായണന്‍ പറഞ്ഞു. മദ്‌റസകളെ ആധുനികവത്കരിക്കാന്‍ സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ച് വരികയാണെന്നും അവര്‍ പറഞ്ഞു.