Kerala
ബിബിന്‍ വധം: ഗൂഢാലോചന കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍
മലപ്പുറം:തിരൂര്‍ ബിപി അങ്ങാടി പുളിഞ്ചോട്ടില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ബിബിനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതിന് ഒരാള്‍കൂടി അറസ്റ്റില്‍.
ചങ്ങരംകുളം കോക്കൂര്‍ സ്വദേശി മുഹമ്മദ് ഹസന്‍ ആണ് അറസ്റ്റിലായത്. കേസില്‍ പത്താം പ്രതിയാണ് ഹസന്‍.
ഇയാള്‍ നടത്തിയിരുന്ന ഷാ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സില്‍ ഗൂഢാലോചനക്കായി വിവിധ പ്രതികള്‍ ഒത്തുചേര്‍ന്നതായി കണ്ടെത്തിയെന്നും ട്രാവല്‍സിന്റെ പേരിലുള്ള സിം കാര്‍ഡാണ് കേസിലെ മൂന്നാം പ്രതി ഉപയോഗിച്ചതെന്നും പോലീസ് പറഞ്ഞു.
ഇന്ന് രാവിലെ ഹസനെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും കുറ്റം സമ്മതിച്ചതിനെ തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
എസ്ഡിപിഐ പ്രവര്‍ത്തകനാണ് മുഹമ്മദ് ഹസന്‍ എന്ന് പോലീസ് വ്യക്തമാക്കി. തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ ഹസനെ റിമാന്‍ഡ് ചെയ്തു. പിന്നീട് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തും.




