National
കോണ്‍ഗ്രസിനോടുള്ള സമീപനത്തില്‍ മാറ്റം വരുത്തുമെന്ന സൂചന നല്‍കി യെച്ചൂരി
 
		
      																					
              
              
            ന്യൂഡല്‍ഹി: കോണ്‍ഗ്രസിനോടുള്ള സമീപനത്തില്‍ മാറ്റം വരുത്തുമെന്ന സൂചന നല്‍കി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മാറിയ രാഷ്ട്രീയസാഹചര്യങ്ങള്‍ അനുസരിച്ച് സിപിഎമ്മിന്റെ അടുവുനയത്തില്‍ മാറ്റം വരുത്തുമെന്ന് അദ്ദേഹം പറഞ്ഞു. വിശാഖപട്ടണം കോണ്‍ഗ്രസിന്റെ സമയത്തെ രാഷ്ട്രീയസ്ഥിതിയല്ല ഇപ്പോഴുള്ളത്. ഒക്ടോബറില്‍ ചേരുന്ന കേന്ദ്രകമ്മിറ്റി വിഷയം വിശദമായി ചര്‍ച്ചചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
പൊളിറ്റ് ബ്യൂറോ യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു യെച്ചൂരി. അതേസമയം, ബിജെപി മുഖ്യശത്രുവാണെന്ന് പറയുന്ന രാഷ്ട്രീയ പ്രമേയ രൂപ രേഖ പിബിയില്‍ അവതരിപ്പിച്ചു. സീതാറാം യെച്ചൂരിയാണ് രൂപരേഖ അവതരിപ്പിച്ചത്.
    ---- facebook comment plugin here -----						
  
  			

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          


