ഇന്നത്തെ ഇന്ത്യക്ക് എന്തോ കുഴപ്പമുണ്ട്: ചേതന്‍ ഭഗത്

Posted on: September 7, 2017 1:10 pm | Last updated: September 7, 2017 at 6:20 pm

ന്യൂഡല്‍ഹി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിനു പിന്നാലെ ഭരണകൂടത്തിനെതിരെ വിമര്‍ശനവുമായി എഴുത്തുകാരന്‍ ചേതന്‍ ഭഗത്. ഇന്നത്തെ ഇന്ത്യക്ക് എന്തോ കുഴപ്പമുണ്ടെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

‘ഓക്‌സിജന്‍ ലഭിക്കാതെ കുട്ടികള്‍ മരിക്കുന്നു. മഴയെ തുടര്‍ന്ന് മുതിര്‍ന്ന ഡോക്ടര്‍ മാന്‍ഹോളില്‍ വീണ് മരിക്കുന്നു. മനസ്സു തുറന്നു സംസാരിച്ചതിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തക കൊല്ലപ്പെടുന്നു. ഇന്നത്തെ എന്റെ ഇന്ത്യക്ക് എന്തോ പ്രശ്‌നമുണ്ട്. – ചേതന്‍ ഭഗത് ട്വിറ്ററില്‍ കുറിച്ചു.