ഗൗരി ലങ്കേഷിന്റെ അവസാന ലേഖനം ഹാദിയ കേസിനെക്കുറിച്ച്

Posted on: September 7, 2017 9:28 am | Last updated: September 7, 2017 at 12:59 pm
SHARE

ബെംഗളൂരു: കൊല്ലപ്പെട്ട ഗൗരി ലങ്കേഷ് വീട്ടിലേക്ക് മടങ്ങിയത് ഇന്നലെ പുറത്തിറങ്ങിയ ലങ്കേഷ് പത്രികയുടെ കോപ്പി എഡിറ്റ് ചെയ്ത് പൂര്‍ത്തിയാക്കിയ ശേഷം.
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകുമെന്ന് കരുതപ്പെടുന്ന മുന്‍ മുഖ്യമന്ത്രി യെദിയൂരപ്പക്കെതിരെ ഉയര്‍ന്ന അഴിമതിയാരോപണങ്ങളെ കുറിച്ചുള്ള വിശദമായ കവര്‍ സ്റ്റോറിയാണ് ഇത്തവണത്തെ പത്രികയില്‍ ഉള്ളത്. യെദിയൂരപ്പയുടെ ചിത്രമാണ് കവറിലുള്ളത്.

ഹാദിയ കേസിനെ കുറിച്ച് ഗൗരിയെഴുതിയ ലേഖനവുമുണ്ട് ഈ പതിപ്പില്‍. കേസ് പരിഗണിച്ച സുപ്രീം കോടതിക്ക് തെറ്റ് പറ്റിയെന്നും ഹൈന്ദവ തീവ്രവാദികളുടെ പ്രചാരണമായ ലൗ ജിഹാദ് എന്ന ആശയത്തെ ശരിവെക്കുന്ന രീതിയിലാണ് വിധിയെന്നുമാണ് ലേഖനത്തിലുള്ളത്.
സ്ത്രീയുടെ സ്വാതന്ത്യത്തെ ചോദ്യം ചെയ്യുന്നതാണ് കോടതി വിധിയെന്ന് ലേഖനത്തിലുണ്ട്. കൊലപാതകത്തിന് ശേഷം ലങ്കേഷ് പത്രിക ഇന്ന് ഓണ്‍ലൈനിലാണ് പുറത്തിറങ്ങിയത്. 16 പേജുകളിലായാണ് പതിപ്പ് പുറത്തിറങ്ങിയത്.

 

LEAVE A REPLY

Please enter your comment!
Please enter your name here