Connect with us

National

ബ്ലൂവെയില്‍: തടാകത്തില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി

Published

|

Last Updated

ജോധ്പൂര്‍: രാജസ്ഥാനില്‍ ബ്ലൂവെയില്‍ ഗെയിം കളിച്ച് ആത്മഹത്യക്ക് ശ്രമിച്ച 17കാരിയെ രക്ഷപ്പെടുത്തി. ജോധ്പൂരില്‍ ഇന്നലെ രാത്രിയാണ് കൈയില്‍ തിമിംഗലരൂപം കത്തി കൊണ്ട് വരച്ച പെണ്‍കുട്ടി തടാകത്തില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചത്. സംഭവമറിഞ്ഞ് മുങ്ങല്‍ വിദഗ്ധര്‍ എത്തി പെണ്‍കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. താന്‍ ആത്മഹത്യ ചെയ്തില്ലെങ്കില്‍ തന്റെ അമ്മ മരിക്കുമെന്നാണ് കുട്ടി പോലീസിനോട് പറഞ്ഞത്.

തടാകക്കരയില്‍ സ്‌കൂട്ടറില്‍ കറങ്ങുന്ന പെണ്‍കുട്ടിയെ നാട്ടുകാര്‍ ശ്രദ്ധിക്കുകയായിരുന്നു. പെണ്‍കുട്ടി കരയുന്നത് കണ്ട് കാര്യം അന്വേഷിച്ചപ്പോള്‍ തന്റെ അമ്മ മരിക്കുമെന്നായിരുന്നു മറുപടി. കൂടുതല്‍ ചോദ്യങ്ങള്‍ക്ക് കാത്തുനില്‍ക്കാതെ അവള്‍ തടാകത്തിലേക്ക് എടത്തുചാടുകയും ചെയ്തു.

നാട്ടുകാര്‍ ഉടന്‍ തന്നെ മാതാപിതാക്കളെയും പോലീസിനെയും വിവരം അറിയിച്ചു. പൊലീസ് എത്തി മുങ്ങല്‍ വിദഗ്ധരുടെ നേതൃത്വത്തില്‍ കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മാതാപിതാക്കള്‍ക്ക് ഒപ്പം വിട്ടയക്കുകയും ചെയ്തു.

Latest