പി വി അന്‍വറിന്റെ പാര്‍ക്കിന്റെ ഫോട്ടോ എടുത്ത യുവാക്കള്‍ക്ക് മര്‍ദനം

Posted on: September 4, 2017 1:38 pm | Last updated: September 4, 2017 at 1:38 pm

കോഴിക്കോട്: കക്കാടംപൊയിലില്‍ പി വി അന്‍വര്‍ എംഎല്‍എയുടെ ഉടമസ്ഥതയിലുള്ള വിവാദ പാര്‍ക്കിന്റെ ചിത്രം പകര്‍ത്തി എന്ന് ആരോപിച്ച് യുവാക്കള്‍ക്ക് മര്‍ദനം. വിനോദ സഞ്ചാരത്തിനെത്തിയ നാല് യുവാക്കളെയാണ് ഒരു സംഘമാളുകള്‍ മര്‍ദിച്ചത്. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം.

മര്‍ദ്ദനത്തില്‍ പരുക്കേറ്റ യുവാക്കളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ഒരാളുടെ മൂക്കിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാളെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.

പാര്‍ക്കിന് സമീപം വെച്ച് സെല്‍ഫി എടുക്കുന്നതിനിടെ നാട്ടുകാര്‍ എന്ന് പറഞ്ഞ് എത്തിയ ഒരു കൂട്ടം ആളുകള്‍ തങ്ങളെ മര്‍ദിക്കുകയായിരുന്നുവെന്ന് പരുക്കേറ്റ യുവാക്കള്‍ പറഞ്ഞു. ഇത് സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയപ്പോള്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ പോലീസ് തയ്യാറായില്ലെന്നും യുവാക്കള്‍ ആരോപിച്ചു.