ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് പരിസമാപ്തി മിനയോട് വിടചൊല്ലാനൊരുങ്ങി ഹാജിമാര്‍

Posted on: September 3, 2017 6:02 pm | Last updated: September 3, 2017 at 6:03 pm

മിന : ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങള്‍ക് പരിസമാപ്തിയായി , ജംറതുല്‍ അഖബ , ജംറതുല്‍ ഊല, ജംറതുല്‍ വുസ്ത്വാ , എന്നീ മൂന്ന് ജംറകളിലെ കല്ലേറുകര്‍മ്മങ്ങളോടെ ഈ വര്‍ഷത്തെ ഹജ്ജ് ചടങ്ങുകള്‍ക്ക് പരിസമാപ്തിയായി ഈവര്‍ഷത്തെ ആഭ്യന്തര ഹാജിമാര്‍ നാളെയാണ് മിന വിടുക ,ഹറമില്‍ കനത്ത തിരക്ക് അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് ഹജ്ജ് മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചത്

കല്ലേറുകര്‍മ്മങ്ങള്‍ നിര്‍വഹിച്ച ഹാജിമാര്‍ മക്കയിലെത്തി ഹാജിമാര്‍ വിടവാങ്ങല്‍ ത്വവാഫ് പൂര്‍ത്തിയാക്കിയാണ് നാട്ടിലേക്ക് മടങ്ങുക , മദീനാ സന്ദര്‍ശനം പൂര്‍ത്തിയാക്കാത്ത ഹാജിമാര്‍ വരുംദിവസങ്ങളില്‍ റൗളാ സിയാറത്തും , പുണ്യ സ്ഥലങ്ങളും സന്ദര്‍ശിച്ചു നാട്ടിലേക്ക് മടങ്ങും
മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കുറ്റമറ്റരീതിയിലുള്ള സുരക്ഷാ ക്രമീകരണങ്ങളായിരുന്നുസഊദി ഭരണകൂടം ഒരുക്കിയത്