അല്‍ഫോണ്‍സ് കണ്ണന്താനം കേന്ദ്ര സഹമന്ത്രി, പീയുഷ് ഗോയലിന് റെയില്‍വേ

Posted on: September 3, 2017 1:09 pm | Last updated: September 3, 2017 at 1:09 pm

കേന്ദ്രമന്ത്രിസഭാ പുന:സംഘടനയില്‍ നരേന്ദ്രമോദിയുടെ സര്‍െ്രെപസ് ചോയ്‌സ് ആയിരുന്നു കേരളത്തില്‍ നിന്നുള്ള മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ അല്‍ഫോന്‍സ് കണ്ണന്താനം. അല്‍ഫോന്‍സ് കണ്ണന്താനത്തിന് കേന്ദ്ര മന്ത്രിസഭയില്‍ സഹമന്ത്രി സ്ഥാനമാണ് ലഭിക്കുകയെന്നാണ് ഏറ്റവുമൊടുവിലായി പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. അവസാനത്തെയാളായി ദൈവനാമത്തിലാണ് അല്‍ഫോന്‍സ് കണ്ണന്താനം സത്യുപ്രതിജ്ഞ ചെയ്തത്.

പീയുഷ് ഗോയലിന് റെയില്‍വേ മന്ത്രിയായി സ്ഥാനക്കയറ്റം ലഭിച്ചു. മോദി മന്ത്രിസഭയിലെ ഊര്‍ജ്ജ വകുപ്പിന്റെ സ്വതന്ത്ര ചുമതലയുണ്ടായിരുന്ന മന്ത്രിയാണ് പീയൂഷ് ഗോയല്‍. മന്ത്രിസഭയിലെ ഏറ്റവും കാര്യശേഷിയുള്ള മന്ത്രിമാരില്‍ ഒരാളായാണ് പീയൂഷ് ഗോയല്‍ അറിയപ്പെടുന്നത്.
ധര്‍മ്മേന്ദ്രപ്രധാനും നിര്‍മ്മല സീതാരാമനും മുക്താര്‍ അബ്ബാസ് നഖ്വിക്കും ക്യാബിനറ്റ് പദവി ലഭിക്കും.

അതേസമയം ധനപ്രതിരോധ വകുപ്പുകളുടെ ചുമതല അരുണ്‍ ജയ്റ്റ്‌ലിക്കു തന്നെയായിരിക്കും.മന്ത്രിസഭയില്‍ നിന്ന് രാജിവച്ച ഉമാ ഭാരതി സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തില്ല