നദി മലിനപ്പെടുത്തുന്നത് കഠിന ശിക്ഷ ലഭിക്കുന്ന കുറ്റമാക്കാന്‍ ആലോചന : മുഖ്യമന്ത്രി

Posted on: September 3, 2017 12:50 pm | Last updated: September 3, 2017 at 12:50 pm
SHARE

പത്തനംതിട്ട : നദി മലിനപ്പെടുത്തുന്നത് കഠിന ശിക്ഷ ലഭിക്കുന്ന കുറ്റമാക്കാന്‍ നിയമനിര്‍മാണത്തിന് ആ ലോചിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍.

മാലിന്യം വലിച്ചെറിയാനുള്ള ഇടമായി നദിയെ കാണുന്നത് തടയണം. നിയമത്തില്‍ കര്‍ശന വ്യവസ്ഥകള്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആദിപമ്പ വരട്ടാര്‍ പുനരുജ്ജീവന പദ്ധതിയിലെ ജനകീയ പ്രവര്‍ത്തനങ്ങളുടെ വിജയ പ്രഖ്യാപനവും സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹരിത കേരളം മിഷന്റെ ആദ്യ ഘട്ടത്തില്‍ ജലസ്രോതസ്സുകള്‍ വീണ്ടെടുക്കല്‍ ഉള്‍പ്പെടുത്തിയിരുന്നു എന്നും, വരട്ടാറിന്റെ കാര്യത്തില്‍ ആ കടമ ജനങ്ങള്‍ അദ്ഭുതകരമായി തന്നെ ഏറ്റെടുത്തു എന്നും മുഖ്യമന്ത്രി പ്രശംസിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here