സുനി കാവ്യയുടെ ലക്ഷ്യയില്‍ എത്തിയതിന് സ്ഥാപനത്തിലെ ജീവനക്കാരന്‍ സാക്ഷി

Posted on: September 2, 2017 9:51 am | Last updated: September 2, 2017 at 5:11 pm

നടിയെ ആക്രമിച്ച കേസില്‍ പോലീസിനു നിര്‍ണ്ണായക തെളിവ് ലഭിച്ചു.കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി കാവ്യാ മാധവന്റെ കാക്കനാടുള്ള വസ്ത്രവ്യാപാര കേന്ദ്രമായ ലക്ഷ്യയില്‍ എത്തിയതിനാണു തെളിവ് ലഭിച്ചത്. കേസില്‍ കോടതിയില്‍ ഹാജരാകുന്നതിന് മുമ്പാണ് സുനി ഇവിടെയെത്തിയത്.ഇവിടുത്തെ വിസിറ്റിംഗ് കാര്‍ഡ് സ്ഥാപനത്തിന്റെ മാനേജര്‍ സുനിക്ക് കൈമാറി. ഈ വിസിറ്റിംഗ് കാര്‍ഡ് സുനിയുടെ പക്കല്‍ നിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.അതേസമയം കാവ്യയെ പോലീസ് വീണ്ടും ചോദ്യം ചെയ്‌തേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. മുമ്പ് രണ്ടുവട്ടം കാവ്യയെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ സുനിയെ അറിയില്ലെന്നായിരുന്നു കാവ്യ മൊഴി നല്‍കിയിരുന്നത്.

മാഡം കാവ്യയാണെന്നു പള്‍സര്‍ തറപ്പിച്ചുപറഞ്ഞതോടെ കേസിന് മറ്റൊരു വഴിത്തിരിവാണുണ്ടായിരിക്കുന്നത്. ദിലീപിനു സ്വന്തം കടകള്‍ ഉണ്ടായിട്ടും സുനി ചെന്നത് കാവ്യയുടെ കടയിലാണ്. സുനി എത്തിയതു സമീപത്തെ സ്ഥാപനത്തിലെ സിസി. ടിവിയില്‍ പതിഞ്ഞിരുന്നു. ഇതെല്ലാം ചോദ്യം ചെയ്യലലില്‍ വീണ്ടും ആവര്‍ത്തിക്കാനാണ് സാധ്യത.