ആരോഗ്യവകുപ്പില്‍ കൂട്ടസ്ഥലംമാറ്റം; മാറ്റിയത് 531 പേരെ

Posted on: August 25, 2017 1:42 pm | Last updated: August 25, 2017 at 3:16 pm

തിരുവനന്തപുരം: ആരോഗ്യവകുപ്പില്‍ കൂട്ടസ്ഥലംമാറ്റം. 531 ഗ്രേഡ് 1 ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെയാണ് സ്ഥലം മാറ്റിയത്. ഇത് സംബന്ധിച്ച് ആരോഗ്യവകുപ്പ് അഡീഷണല്‍ ഓഫീസര്‍ ഉത്തരവിറക്കി. സാധാരണ എപ്രില്‍ മാസം കരട് പട്ടിക തയ്യാറാക്കി മെയ് മാസമാണ് സ്ഥലംമാറ്റം നടത്താറുള്ളത്. ഒരാഴ്ചയോ രണ്ടാഴ്ചയോ കഴിഞ്ഞാകും പുതിയ സ്ഥലത്ത് ഇവര്‍ക്ക് ചുമതല ലഭിക്കുക.