National
വി കെ ശശികലക്കെതിരെ മുന്‍ ജയില്‍ ഡിഐജി ഡി രൂപ
		
      																					
              
              
            ബംഗളൂരു: എഐഎഡിഎംകെ നേതാവ് വി കെ ശശികലക്കെതിരെ മുന്‍ ജയില്‍ ഡിഐജി ഡി രൂപ. ശശികലയും ഇളവരശിയും പരപ്പന അഗ്രഹാര ജയിലില്‍ നിന്ന് പുറത്തുപോയിരുന്നതായി സംശയിക്കുന്നുവെന്ന് രൂപ വ്യക്തമാക്കി.
ജയിലിലെ അഴിമതിയെക്കുറിച്ച് അന്വേഷിക്കുന്ന ആന്റി കറപ്ഷന്‍ ബ്യൂറോക്ക് രൂപ സി സി ടി വി ദൃശ്യങ്ങള്‍ തെളിവായി കൈമാറി . ജയിലിലെ പ്രധാന കവാടമെന്ന് തോന്നിക്കുന്ന വഴിയിലൂടെ , ജയില്‍ വസ്ത്രം ധരിക്കാതെ ഇരുവരും നടന്നു വരുന്ന ദൃശ്യങ്ങളാണ് നല്‍കിയത് .
    ---- facebook comment plugin here -----						
  
  			

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          
