Connect with us

Kerala

യുവനടിയെ അപമാനിച്ച കേസ്: ജീന്‍പോള്‍ ലാല്‍ ഉള്‍പെടെ നാല് പേര്‍ക്ക് മുന്‍കൂര്‍ ജാമ്യം

Published

|

Last Updated

കൊച്ചി: യുവനടിയെ അപമാനിച്ചെന്ന കേസില്‍ സംവിധായകന്‍ ജീന്‍പോള്‍ ലാലിലും മറ്റ് മൂന്ന് പേര്‍ക്കും ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ജീന്‍പോള്‍ ലാലിനെ കൂടാതെ, നടന്‍ ശ്രീനാഥ് ഭാസി, സാങ്കേതിക പ്രവര്‍ത്തകരായ വേണുഗോപാല്‍, അനിരുദ്ധന്‍ എന്നിവര്‍ക്കാണ് മുന്‍കൂര്‍ ജാമ്യം ലഭിച്ചത്.

പരാതി കോടതിക്ക് പുറത്ത് തീര്‍പ്പാക്കിയതായി നടി സത്യവാങ്മൂലം നല്‍കിയിരുന്നു. എന്നാല്‍, പരാതിയിലുള്ള സാമ്പത്തിക ഇടപാട് ഒഴികെയുള്ള കുറ്റകൃത്യങ്ങള്‍ നിലനില്‍ക്കുമെന്നും അത് ഒത്തുതീര്‍പ്പാക്കാന്‍ കഴിയില്ലെന്നുമാണ് പോലീസ് നിലപാട്. ലൈംഗിക ചുവയോടെ സംസാരിച്ചു, അനുവാദമില്ലാതെ തന്റെ ശരീരഭാഗങ്ങള്‍ ചിത്രത്തില്‍ മോശമായി ഉപയോഗിച്ചു തുടങ്ങിയവയായിരുന്നു പരാതിയിലുണ്ടായിരുന്നത്. ജീന്‍ പോള്‍ സംവിധാനം ചെയ്ത ഹണി ബി ടു എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് സംഭവമുണ്ടായത്.