ബ്ലുവെയ്ല്‍ ഗെയിം; പശ്ചിമ ബംഗാളില്‍ 10ാം ക്ലാസുകാരന്‍ ആത്മഹത്യ ചെയ്തു

Posted on: August 13, 2017 12:37 pm | Last updated: August 13, 2017 at 12:37 pm

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ 10ാം ക്ലാസുകാരന്‍ ബ്ലുവെയ്ല്‍ ഗെയിം കളിച്ച് ആത്മഹത്യ ചെയ്തു. ബംഗാളിലെ പടിഞ്ഞാറന്‍ മിഡ്‌നാപൂരിലെ ആനന്ദ്പൂര്‍ സ്വേദശി അങ്കന്‍ ഡേയാണ് ഗെയിം കളിച്ച് ശനിയാഴ്ച ആത്മഹത്യ ചെയ്തത്.

സ്‌കൂളില്‍ നിന്ന് തിരിച്ചു വന്ന ശേഷം കമ്പ്യൂട്ടറില്‍ കളിച്ചശേഷം. ഒരു പ്ലാസ്റ്റിക് ബാഗുകൊണ്ട് തലപൊതിഞ്ഞ് നൈലോണ്‍ കയര്‍ കഴുത്തില്‍ മുറുക്കി കെട്ടി ശ്വാസം മുട്ടിയാണ് അങ്കണ്‍ മരിച്ചത്. കുഴഞ്ഞു വീണു കിടന്ന അങ്കണെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥീരീകരിക്കുകയായിരുന്നു.

അങ്കനിന്റെ സുഹൃത്തുക്കളാണ് ബ്ലൂവെയ്ല്‍ ഗെയിം കളിക്കുന്നുണ്ടെന്ന വിവരം പൊലീസിനോട് പറഞ്ഞത്‌