നാളെ മുതല്‍ നാല് ദിവസം ബാങ്ക് അവധി വരുന്നു

Posted on: August 11, 2017 8:19 pm | Last updated: August 11, 2017 at 8:57 pm

ന്യൂഡല്‍ഹി: ആഗസ്റ്റ് 12 മുതല്‍ തുടര്‍ച്ചയായ നാല് ദിവസം രാജ്യത്തെ ബാങ്കുകള്‍ക്ക് അവധി. ആഗസ്റ്റ് 12രണ്ടാം ശനിയും 13 ഞായറും 14 തിങ്കള്‍ ജന്‍മാഷ്ടമിയും 15 ചൊവ്വ സ്വാതന്ത്ര്യദിനവുമാണ്. ഇതിന് പുറമെ നാലു ദിവസത്തേക്ക് എടിഎമ്മുകളിലും പണം കുറവായിരിക്കും. എടിഎമ്മുകളിലെ ക്യാഷ് ലോഡിങ് മിക്ക ബാങ്കുകളും സ്വകാര്യവകത്കരിച്ചെങ്കിലും എടിഎമ്മുകളില്‍ പണത്തിന് കുറവ് അനുഭവപ്പെടുമെന്നാണ് സൂചന