എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധിക സര്‍വീസ് നടത്തും

Posted on: August 8, 2017 9:25 pm | Last updated: August 8, 2017 at 9:25 pm

ദുബൈ: ഗള്‍ഫ്-കേരള സെക്ടറില്‍ ഓണവും ഈദും പ്രമാണിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധിക സര്‍വീസ് നടത്തും. ഗള്‍ഫ് വേനലവധി കഴിഞ്ഞുള്ള തിരക്കും കണക്കിലെടുത്തിട്ടുണ്ട്. 18 അധിക സര്‍വീസാണ് കൊച്ചിയില്‍ നിന്നും ഷാര്‍ജയിലേക്കു നടത്തുന്നത്.

ഈ മാസം 22 മുതല്‍ സെപ്തംബര്‍ നാല് വരെ ഷാര്‍ജയില്‍ നിന്നു കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കും തിരിച്ചും സര്‍വീസുണ്ടായിരിക്കും.

ആഗസ്റ്റ് 31ന് റിയാദ് – കോഴിക്കോട് റൂട്ടില്‍ ഒരു അധിക സര്‍വീസ് നടത്തും. റിയാദില്‍ നിന്നും വൈകിട്ട് 1.15 ന് (പ്രദേശിക സമയം) പുറപ്പെട്ട് 8.45ന് കോഴിക്കോട് എത്തും. ഇവിടെ നിന്നും രാവിലെ 9.15ന് പുറപ്പെടുന്ന വിമാനം 11.45ന് റിയാദില്‍ എത്തും. ആഗസ്റ്റ് 22, 26, 29 സെപ്റ്റംബര്‍ 4 തീയതികളില്‍ ഷാര്‍ജ-ഡല്‍ഹി റൂട്ടിലും അധിക സര്‍വീസുണ്ടാകും.