Connect with us

International

സ്വിറ്റ്‌സര്‍ലാന്റില്‍ ചെറുവിമാനം തകര്‍ന്നു പൈലറ്റ് ഉള്‍പ്പടെ മൂന്നു പേര്‍ മരിച്ചു

Published

|

Last Updated

ജനീവ: സ്വിറ്റ്‌സര്‍ലാന്റില്‍ ചെറുവിമാനം തകര്‍ന്നു പൈലറ്റ് ഉള്‍പ്പടെ മൂന്നു പേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇറ്റാലിയന്‍ അതിര്‍ത്തിക്ക് സമീപമുള്ള കന്റോണ്‍ ഓഫ് ഗ്രൗബന്‍ഡെനില്‍ വച്ചാണ് സംഭവം. 14 വയസുകാരായ രണ്ടു ആണ്‍കുട്ടികളും പൈലറ്റുമാണ് മരിച്ചത്.

സ്വിസ് എയറോ ക്ലബ് സംഘടിപ്പിച്ച ഒരാഴ്ച ക്യാംപില്‍ പങ്കെടുക്കുകയായിരുന്ന കുട്ടികളാണ് അപകടത്തില്‍പെട്ടത്. ഗുരുതരമായി പരിക്കേറ്റ 17 വയസുള്ള പെണ്‍കുട്ടിയുടെ നില ഗുരുതരമാണ്.
അപകടത്തെ കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.