സിപിഎം സംസ്ഥാന സമ്മേളനം തൃശ്ശൂരില്‍ നടക്കും

Posted on: August 4, 2017 8:56 pm | Last updated: August 4, 2017 at 8:56 pm

തിരുവനന്തപുരം: സിപിഎം സംസ്ഥാന സമ്മേളനത്തിന് തൃശ്ശൂര്‍ വേദിയാകും. 2018 ഫെബ്രുവരി 22 മുതല്‍ 25 വരെയാണ് സമ്മേളനം നടക്കുക. വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്.

ഇതിന്റെ മുന്നോടിയായി ഈ വര്‍ഷം ഡിസംബര്‍ അവസാനം ജില്ലാ സമ്മേളനങ്ങള്‍ ആരംഭിക്കും. സെപ്തംബര്‍ 15 മുതല്‍ ഒക്ടോബര്‍ 15 വരെ ബ്രാഞ്ച് സമ്മേളനങ്ങള്‍ നടക്കും.ഏഷ്യന്‍ രാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റ് നേതാക്കളുടെ സമ്മേളനം കൊച്ചിയില്‍ നടക്കുമെന്നും കോടിയേരി അറിയിച്ചു