എട്ടു വയസുകാരന്റെ അഭിലാഷം പൂവണിയിച്ച് ദുബൈ പോലീസ്‌

Posted on: August 1, 2017 10:37 pm | Last updated: August 1, 2017 at 10:37 pm
അബ്ദു അലിക്ക് ദുബൈ പോലീസ് മേധാവി’മേജര്‍ ജനറല്‍
അബ്ദുല്ല ഖലീഫ അല്‍ മര്‍റി പോലീസ് യൂണിഫോം
സമ്മാനിക്കുന്നു

ദുബൈ: അബ്ദു അലി ഈസാ അല്‍ ബലൂശി എന്ന എട്ടു വയസുകാരന്‍ പോലീസിന്റെ യൂണിഫോം ധരിച്ചു. ജീവിതാഭിലാഷമായിരുന്നു പോലീസ് ആവുക എന്നത്. ദുബൈ പൊലീസ് സമ്മാനിച്ച യൂണിഫോമിട്ട് അതു നിറവേറി. അബ്ദു അലി ഈസായുടെ പിതാവാണ് മകന്റെ ആഗ്രഹം വീഡിയോ ആയി ട്വിറ്ററില്‍ പോസ്റ്റ്‌ചെയ്തത്.

ഇതു കണ്ട ദുബൈ പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മര്‍റി കുട്ടിയെ തന്റെ ഓഫിസിലേക്ക് വിളിച്ചുവരുത്തി തയ്യല്‍ക്കാരനെ കൊണ്ട് അളവെടുപ്പിച്ചു. പിന്നീട്, തയ്യാറാക്കിയ പൊലീസ് യൂണിഫോം കുട്ടിയെ ധരിപ്പിക്കുകയായിരുന്നു.

ദുബൈ പൊലീസ് സോഷ്യല്‍ മീഡിയ വിഭാഗം ഡയറക്ടറും ഹാപ്പിനസ് ആന്‍ഡ് പോസിറ്റിവിറ്റി കൗണ്‍സില്‍ അംഗവുമായ അംന അല്‍ ബന്നയും സംബന്ധിച്ചു. ഭാവിയില്‍ ദുബൈ പൊലീസില്‍ ചേരാനാണ് അബ്ദുവിന്റെ ആഗ്രഹം. റാസല്‍ഖൈമയിലെ സ്‌കൂളില്‍ നാലാം തരം വിദ്യാര്‍ഥിയാണ് അബ്ദു.