Connect with us

Gulf

രാജ്യത്ത് നികുതി നടപ്പാക്കാന്‍ ചട്ടം; ശൈഖ് ഖലീഫയുടെ അംഗീകാരം

Published

|

Last Updated

ദുബൈ: യു എ ഇ യില്‍ നികുതി നടപ്പാക്കാന്‍ പുതിയ ചട്ടങ്ങളും നടപടിക്രമങ്ങളും പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ പ്രഖ്യാപിച്ചു. രാജ്യത്താകെ ബാധകമായ പൊതുനിയമം ആയിരിക്കും ഇതെന്ന് ദുബൈ ഉപ ഭരണാധികാരിയും യു എ ഇ ധനകാര്യ മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ റാശിദ് അല്‍ മക്തൂം അറിയിച്ചു.

ചരിത്ര പ്രാധാന്യമുള്ള നിയമമാണ് നികുതി നടപടിക്രമങ്ങള്‍ക്കുള്ള ഫെഡറല്‍ ലോ നമ്പര്‍ സെവന്‍ ഓഫ് 2017. യു എ ഇ യില്‍ നികുതി ഏര്‍പെടുത്തുന്നതിനുള്ള അടിസ്ഥാന ശിലയാണ് ഈ നിയമം. നടത്തിപ്പ്, നികുതി പിരിക്കല്‍, ഫെഡറല്‍ ടാക്‌സ് അതോറിറ്റി എന്നിവ സംബന്ധിച്ച വിശദമായ നിര്‍ദേശങ്ങള്‍ നിയമത്തിലുണ്ട്. സമ്പദ് ഘടന വൈവിധ്യ വല്‍കരിക്കാനുള്ള നിര്‍ദേശം ഉള്‍പെടുന്നു. നികുതിക്ക് വേണ്ടി തറയൊരുക്കുന്ന നടപടിയാണിതെന്നും പറയാം.
രാജ്യത്തിന്റെ മികച്ച ഭാവി മുന്നില്‍കണ്ട് അടിസ്ഥാന സൗകര്യമൊരുക്കാനും വികസന മുന്നേറ്റം നടത്താനും ഇത് മൂലം സാധിക്കും. മൂല്യവര്‍ധിത നികുതി (വാറ്റ്), എക്‌സൈസ് നികുതി എന്നിവക്കെല്ലാം പുതിയ നിയമം ബാധകമാണ്. നികുതി പിരിക്കുന്നവരുടെയും ദായകരുടെയും അവകാശവും ഉത്തരവാദിത്വവും നിര്‍വചിച്ചിട്ടുണ്ട്. നികുതി രജിസ്‌ട്രേഷന്‍, റിട്ടേണ്‍ എന്നിങ്ങനെ എല്ലാ വശങ്ങളും പ്രതിപാദിച്ചിട്ടുണ്ട്.
നികുതി നിയമം പ്രാബല്യത്തില്‍ വന്നാല്‍ അഞ്ചു വര്‍ഷത്തേക്ക് ഒറ്റയടിക്ക് കണക്കുകള്‍ സമര്‍പിക്കണം. നിയമം അനുസരിക്കാത്തവര്‍ക്ക് പിഴചുമത്തും. പരാതി കേള്‍ക്കാന്‍ രാജ്യാന്തര നിലവാരത്തിലുള്ള സംവിധാനം ഉണ്ടാകും. ഏജന്റ് മുഖേനയും നികുതി അടക്കാവുന്നതാണ്.

---- facebook comment plugin here -----

Latest