ആദായ നികുതി ഇ-ഫയലിംഗ് വെബ്‌സൈറ്റ് പ്രവര്‍ത്തന രഹിതം

Posted on: July 31, 2017 2:03 pm | Last updated: July 31, 2017 at 4:47 pm
ഫയൽ ചിത്രം

ന്യൂഡല്‍ഹി: ആദായ നികുതി ഇ ഫയലിംഗ് വെബ്‌സൈറ്റ് പ്രവര്‍ത്തന രഹിതം. നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട അവസാന തീയതിയായ ഇന്ന് കൂടുതല്‍ പേര്‍ വെബ്‌സൈറ്റ് ബ്രൗസ് ചെയ്തതോടെയാണ് സൈറ്റ് പണിമുടക്കിയത്.

http://incometaxindiaefiling.gov.in/ എന്ന വെബ്‌സൈറ്റ് തുറക്കുമ്പോള്‍ സൈറ്റില്‍ പ്രവേശിക്കാന്‍ സാധിക്കുന്നില്ല എന്ന സന്ദേശമാണ് ലഭിക്കുന്നത്. റിട്ടേണ്‍ സമര്‍പ്പിക്കേണ്ട അവസാന ദിവസം സൈറ്റ് പണിമുടക്കിയത് പതിനായിരങ്ങളെ വലച്ചു. റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് സമയം നീട്ടിനല്‍കില്ലെന്ന് കേന്ദ്രം നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ ഇനി എന്ത് ചെയ്യുമെന്ന ചോദ്യം ബാക്കിയാകുകയാണ്.