അവസാന ശ്രമവും പരാജയം; ചിത്രക്ക് ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനാവില്ല

Posted on: July 31, 2017 12:22 am | Last updated: July 31, 2017 at 1:00 pm

ന്യൂഡൽഹി: മലയാളി താരം പി യു ചിത്രക്ക് ലണ്ടനിൽ നടക്കുന്ന ലോക അത് ലറ്റിക് മീറ്റിൽ പങ്കെടുക്കാനാകില്ലെന്ന് ഉറപ്പായി. ചിത്രയെ ടീമിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അത് ലറ്റിക് ഫെഡറേഷൻ നൽകിയ കത്ത് ലോക അത് ലറ്റിക് ഫെഡറേഷൻ തള്ളി. മത്സരിക്കാൻ അപേക്ഷ നൽകുന്നതിനുള്ള സമയപരിധി അവസാനിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ്  നടപടി.

ചിത്രയെ ടീമിൽ ഉൾപ്പെടുത്തണമെന്ന കേരളാ  ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് ഇന്ത്യൻ അത് ലറ്റിക് ഫെഡറേഷൻ ലോക അത് ലറ്റിക് ഫെഡറേഷന് കത്തയച്ചത്. നേരത്തെ ഇന്ത്യൻ ടീമിനെ തിരഞ്ഞെടുത്തപ്പോൾ ചിത്രയെ മനപൂർവം തഴയുകയായിരുന്നു എന്ന് ആരോപിച്ച് അവരും കോച്ചുമാണ് കോടതിയെ സമീപിച്ചത്. കേന്ദ്ര കായിക മന്ത്രാലയവും വിഷയത്തിൽ ഇടപെട്ടിരുന്നു.