വിദ്യാഭ്യാസ മന്ത്രിയുടെ കാര്‍ അപകടത്തിൽപെട്ടു; മന്ത്രിക്ക് പരുക്കില്ല

Posted on: July 30, 2017 9:13 pm | Last updated: July 31, 2017 at 1:43 pm
കൊരട്ടി പോലീസ് സ്റ്റേഷന് സമീപം അപകടത്തിൽപെട്ട് തകർന്ന വിദ്യാഭ്യാസ മന്ത്രിയുടെ കാർ. ഫോട്ടോ: പ്രകാശ്

തൃശൂര്‍: വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്ര നാഥിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു. ചാലക്കുടി കൊരട്ടി പോലീസ് സ്‌റ്റേഷന് സമീപം രാത്രി എട്ടരയോടെയാണ് അപകടം. മന്ത്രിക്ക് പരുക്കില്ല.

വാഹനങ്ങള്‍ നിരനിരയായി ഓടുന്നതിനിടെ ഒരു കാര്‍ സഡന്‍ ബ്രേക്കിട്ടതോടെ ഇതിന് പിറകില്‍ ലോറി ഇടിച്ചു. ലോറിക്ക് പിറകിലാണ് മന്ത്രിയുടെ 18ാം നമ്പർ സ്റ്റേറ്റ് കാര്‍ ഇടിച്ചത്. കാറിന്റെ മുന്‍വശം തകര്‍ന്നിട്ടുണ്ട്.