Connect with us

National

ഗുജറാത്ത് തീരത്ത് 3500 കോടി രൂപയുടെ ഹെറോയിൻ പിടികൂടി

Published

|

Last Updated

അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് പനാമ രജിസ്ട്രേഷനുള്ള കപ്പലില്‍നിന്നും 3,500 കോടി രൂപയുടെ ഹെറോയിൻ പിടികൂടി. ഗുജറാത്തിലെ അലാങ്ങ് തീരത്തുനിന്നാണ് 1500 കിലോ മയക്കുമരുന്ന് തീരസംരക്ഷണ സേന പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വൻ ഹെറോയിൻ വേട്ട. കപ്പലിലെ എട്ട് ജീവനക്കാരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കപ്പൽ പിന്നീട് പോർബന്തറിലേക്ക് കൊണ്ട് പോയി.

എംവി ഹെന്റിയെന്ന കപ്പലിലാണ് ഹെറോയിൻ കടത്താൻ ശ്രമിച്ചത്. മൂന്ന് ദിവസമായി കപ്പൽ  നിരീക്ഷണത്തിലായിരുന്നു. ഇറാനിൽ നിന്നാണ് മയക്കുമരുന്ന് എത്തിച്ചതെന്ന് കരുതുന്നു.

സമീപകാലത്ത് നടന്നതില്‍ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണ് ഇത്. കോസ്റ്റ് ഗാര്‍ഡിന്റെ സമുദ്ര പാവക് എന്ന കപ്പലിന്റെ സഹായത്തോടെയാണ് പനാമ കപ്പൽ പിടികൂടിയത്.