ബിജെപി ഹര്‍ത്താല്‍ പുരോഗമിക്കുന്നു; അങ്ങിങ്ങ് അക്രമം

Posted on: July 29, 2017 11:34 pm | Last updated: July 30, 2017 at 1:20 pm

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് ആര്‍ എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച്  സംസ്ഥാന വ്യാപകമായി ബിജെപി ആഹ്വാനം ചെയ്ത ഹർത്താൽ പുരോഗമിക്കുന്നു. കട കമ്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ്. വാഹനങ്ങളും നിരത്തിലില്ല.രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെയാണ് ഹർത്താൽ.

പലയിടങ്ങളിലും നേരിയ തോതില്‍ അക്രമ സംഭവങ്ങളുണ്ടായി. കൊല്ലത്ത് കെഎസ്ആര്‍ടിസി ബസിന് കല്ലെറിഞ്ഞു. സംഭവത്തില്‍ ഡ്രൈവര്‍ ശ്രീകുമാറിന് പരുക്കേറ്റു. ഇതേതുടര്‍ന്ന് അക്രമ സാധ്യത കണക്കിലെടുത്ത് കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നിര്‍ത്തിവെച്ചു.

കൊച്ചിയില്‍ തുറന്ന പെട്രോള്‍ പമ്പുകള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ അടപ്പിച്ചു. പാലക്കാട് കൊപ്പത്ത് സിഐടിയു ഓഫീസിന് നേരെ കല്ലേറുണ്ടായി.

ശനിയാഴ്ച അര്‍ധരാത്രിയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. ഇത് ദീര്‍ഘദൂര യാത്രക്കാരെ വലച്ചു. റെയില്‍വേ സ്‌റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും നിരവധി പേര്‍ ഭക്ഷണവും വാഹനവും ലഭിക്കാതെ വലഞ്ഞു.