ന്യൂഡല്‍ഹി: ബോളിവുഡ് നടന്‍ ഇന്ദര്‍കുമാര്‍ (43) നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്ന് അന്ധേരിയിലെ വസതിയിലായിരുന്നു അന്ത്യം. സല്‍മാന്‍ ഖാന്‍ നായകനായ വാണ്ടഡ്, തുംകൊ നാ ഫൂല്‍ പായെംഗെ സിനിമകളില്‍ സഹനടന്‍ വേഷങ്ങളില്‍ തിളങ്ങി.
മസൂം, ഖിലാഡിയോം കാ ഖിലാഡി, കുന്‍വാര, ഭാഗി തുടങ്ങി നിരവധി ചിത്രങ്ങളില്‍ വേഷമിട്ടു. പ്രേം എം ഗിര്‍ധാനി സംവിധാനം ചെയ്യുന്ന ഫടി പഠി ഹേ യാര്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചുവരികയായിരുന്നു. 1973ല്‍ രാജസ്ഥാനിലെ ജയ്പൂരിലാണ് ഇന്ദര്‍ ജനിച്ചത്.