ബിജെപി ഓഫീസ് ആക്രമണം തടയാതിരുന്ന രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

Posted on: July 28, 2017 11:32 am | Last updated: July 28, 2017 at 11:36 am

തിരുവനന്തപുരം: ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമിക്കുന്നത് തടയാതിരുന്ന രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. ബിജെപി ഓഫീസ് ആക്രമിക്കുന്ന സമയത്ത് മ്യൂസിയം എസ് ഐ അടക്കം നാല് പോലീസുകാരുണ്ടായിരുന്നെങ്കിലും ഒരാള്‍ മാത്രമാണ് അക്രമികളെ തടയാന്‍ ശ്രമിച്ചത്.

ഇയാളെ അക്രമികള്‍ മര്‍ദമേറ്റിട്ടുണ്ട്. ദൃശ്യങ്ങളില്‍ ഇത് വ്യക്തമാണ്. ഓഫീസിന് നേരെ ആക്രമണം നടക്കുമ്പോള്‍ കുമ്മനം രാജശേഖരന്‍ ഓഫീസിലുണ്ടായിരുന്നു. മൂന്ന് ബൈക്കുകളിലാണ് അക്രമികള്‍ എത്തിയത്.

സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന്‌ തിരുവനന്തപുരത്ത് മൂന്ന് ദിവസത്തേക്ക് എല്ലാവിധ പ്രകടനങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തി. പൊതു സ്ഥലത്തെ കൊടി തോരണങ്ങള്‍ നീക്കം ചെയ്യാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു.