പ്രവാസി നാട്ടില്‍ നിര്യാതനായി

Posted on: July 28, 2017 10:43 am | Last updated: July 28, 2017 at 10:43 am

അബുദാബി: പ്രവാസി നാട്ടില്‍ നിര്യതനായി. കഴിഞ്ഞ 15 വര്‍ഷത്തോളം അബുദാബിയില്‍ ജോലി ചെയ്യുകയായിരുന്ന കാസര്‍കോട് മഞ്ചേശ്വരം സ്വദേശി അബ്ദുലത്വീഫ് കടമ്പാര്‍ ആണ് മരിച്ചത്.

കഴിഞ്ഞ ഏതാനും മാസങ്ങളോളം അസുഖ ബാധിതനായി ചികിത്സയിലാരുന്നു കടമ്പറിലെ വീട്ടില്‍ വെച്ചായിരുന്നു മരണം. ബായാറില്‍ നിന്നും കടമ്പാറില്‍ സ്ഥിര താമസമാക്കുകയിരുന്നു ലത്വീഫ്. പരേതനായ മഹ്മൂദ് കല്‍പണ-മറിയുമ്മ എന്നിവരുടെ മകനാണ്. ഭാര്യ: ഉമൈബ. മക്കള്‍: ലുബ്‌ന, മുഹമ്മദ് ഉദൈഫ. സഹോദരങ്ങള്‍: അബ്ദുര്‍റഹ്മാന്‍, അബ്ദുല്ല, ഹനീഫ്, സുഹ്‌റ, ഖദീജ, മിസ്‌രിയ.