Connect with us

National

നിതീഷിന്റെ ചേരിമാറ്റം: ജെ ഡിയുവില്‍ ഭിന്നത

Published

|

Last Updated

ന്യൂഡല്‍ഹി: ഒരു രാത്രിനീണ്ടുനിന്ന രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ ചേരിമാറി വീണ്ടും മുഖ്യമന്ത്രിയായി അധികാരമേറ്റ നിതീഷ് കുമാറിന്റെ തീരുമാനത്തില്‍ ജെഡിയുവില്‍ പൊട്ടിത്തെറിക്ക് വഴിയൊരുങ്ങുന്നു.

മഹാസഖ്യത്തെ കൈവിട്ട്ബിജെപിയുമായി കൂട്ടുകൂടാനുള്ള നിതീഷിന്റെ തീരുമാനത്തില്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ശരദ് യാദവിന് നേതൃത്വത്തില്‍ ഒരു വിഭാഗമാണ് വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. ശരദ് യാദവിന്റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ തന്നെ അനുകൂലിക്കുന്ന നേതാക്കളുടേയും എം.പിമാരുടെയും യോഗം ശരദ് യാദവ് വിളിച്ചുചേര്‍ത്തു. നിതീഷ് സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ശരദ് യാദവ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം എം.പിമാരുടെ യോഗം വിളിച്ചത്.

ജെഡിയു സംസ്ഥാന അധ്യക്ഷന്‍ എം.പി വീരേന്ദ്രകുമാര്‍, അലി അന്‍വര്‍ എം പി, പാര്‍ട്ടി ജനറല്‍ സെക്രട്ടറി അരുണ്‍ ശ്രീവാസ്തവ, പാര്‍ട്ടി വക്താവ് ജാവേദ് അക്തര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. നിതീഷഷ് കുമാറിന്റെ തീരുമാനം എകപക്ഷിയമാണെന്നും തിരഞ്ഞെടുത്ത ജനത്തോടുള്ള വെല്ലുവിളിയാണെന്നും ഇന്നലെ വിവിധ ജെഡിയു നേതാക്കള്‍ പ്രതികരിച്ചിരുന്നു.

ഇതിന് ശേഷമാണ് ശരദ് യാദവ് യോഗം വിളിച്ചത്.വിഷയത്തില്‍ വ്യാഴാഴ്ച നീതീഷ് സര്‍ക്കാര്‍ നിയമസഭയില്‍ വിശ്വാസ വോട്ട് തേടാനിരിക്കെ പാര്‍ട്ടിയില്‍ നിന്നു തന്നെ പ്രതിഷേധ സ്വരം ഉയരുന്നത് നതീഷ് കുമാറിനും എന്‍ ഡി എക്കും പ്രതിസന്ധി സൃഷ്ടിച്ചേക്കും. കഴിഞ്ഞ ദിവസം രാവിലെ മുതലുള്ള അപ്രതീക്ഷിത രാഷ്ട്രീയ നീക്കങ്ങള്‍ ശരദ് യാദവിനെ നിതീഷ് അറിയിക്കുക പോലുമുണ്ടായില്ല എന്നതും ശരത്ത് യാദവിന് പക്ഷം ഉന്നയിക്കുന്നുണ്ട്. ഇന്നലെ ബിജെപി പിന്തുണയോടെ നിതീഷ് കുമാര്‍ വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങില്‍ ശരദ് യാദവ് പങ്കെടുത്തിരുന്നില്ല.

വിഷയത്തില്‍ പ്രതികരണവുമായി ജെ ഡിയു നേതാവ് അലി അന്‍വറും രംഗത്തെത്തി. ബിജെപി പിന്തുണയോടെ സര്‍ക്കാരുണ്ടാക്കുന്നതിനെ അനുകൂലിക്കില്ലെന്നു അലി അന്‍വര്‍ എംപി പറഞ്ഞു.ഒരു രാത്രികൊണ്ട് എന്തൊക്കയാണ് സംഭവിച്ചതെന്ന് തങ്ങള്‍ക്കറിയില്ലെന്നും അദ്ദഹം കൂട്ടിച്ചേര്‍ത്തു. നിതീഷിന്റെ അപ്രതീക്ഷ തീരുമാനത്തില്‍ ശരത്ത് യാദവ് അശങ്ക പ്രകടിപ്പിച്ചതായി ജെ ഡിയു നേതാവ് അരുണ്‍ കുമാറും വ്യക്തമാക്കി. വിഷയത്തില്‍ രണ്ട് ദിവസത്തിനുള്ളില്‍ എല്ലാ പ്രതിപക്ഷ കക്ഷി നേതാക്കളുമായും ശരത്ത് യാദവ് സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്ര ജെ ഡിയു ഘടവും വിഷയത്തില്‍ നിതീഷിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. മഹാരാഷ്ട്രയിലെ ജെഡിയു നേതാവ് കപില്‍ പാട്ടീലാണ് വിയോജിപ്പ് രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് പാര്‍ട്ടി യോഗം ചേര്‍ന്ന ആവശ്യമായ തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.