Connect with us

National

ലാലുവിനും കുടുംബത്തിനുമെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസ് റജിസ്റ്റര്‍ ചെയ്തു

Published

|

Last Updated

ന്യൂഡല്‍ഹി: ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിനും കുടുംബത്തിനുമെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസ് റജിസ്റ്റര്‍ ചെയ്തു. റെയില്‍വേ ഹോട്ടലുകള്‍ സ്വകാര്യ ഗ്രൂപ്പിനു കൈമാറിയതിലെ അഴിമതിയുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടിനാണ് കേസ്. എന്‍ഡിഎയെ കൂട്ടുപിടിച്ച് നിതീഷ് കുമാര്‍ വീണ്ടും ബീഹാര്‍ മുഖ്യമന്ത്രിയായതിനു പിന്നാലെയാണ് നടപടിയെന്നത് ശ്രദ്ധേയമാണ്. സമാനസംഭവത്തില്‍ ലാലുപ്രസാദിനും കുടുംബത്തിനുമെതിരെ സിബിഐ കേസെടുത്തിരുന്നു.

ലാലു പ്രസാദ് യാദവ്, ഭാര്യയും മുന്‍മുഖ്യമന്ത്രിയുമായിരുന്ന റാബറി ദേവി, മകനും ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായിരുന്ന തേജസ്വി യാദവ്, മുന്‍ കേന്ദ്രമന്ത്രിയും ആര്‍ജെഡി നേതാവുമായ പ്രേംചന്ദ് ഗുപ്തയുടെ ഭാര്യ സരള ഗുപ്ത, പട്‌നയിലെ സുജാത ഹോട്ടല്‍സ് െ്രെപവറ്റ് ലിമിറ്റഡ് ഡയറക്ടര്‍മാരായ വിജയ് കൊച്ചാര്‍, വിനയ് കൊച്ചാര്‍, മുന്‍ ഐആര്‍സിടിസി മാനേജിങ് ഡയറക്ടര്‍ പി.കെ.ഗോയല്‍ എന്നിവര്‍ക്കെതിരെയാണ് സിബിഐ കേസെടുത്തിരുന്നത്.

 

Latest