ദിലീപുമായി സാമ്പത്തിക ഇടപാടുകളില്ല: റിമി ടോമി

Posted on: July 27, 2017 11:48 am | Last updated: July 27, 2017 at 11:48 am

കൊച്ചി: നടന്‍ ദിലീപുമായോ കാവ്യാ മാധവനുമായോ തനിക്ക് സാമ്പത്തിക ഇടപാടുകള്‍ ഇല്ലെന്ന് ഗായികയും ടെലിവിഷന്‍ അവതാരകയുമായ റിമി ടോമി. ദിലീപുമായി തനിക്ക് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെന്നും തന്റെ ബേങ്ക് അക്കൗണ്ടിലേക്കു വലിയ തോതില്‍ പണമെത്തി തുടങ്ങിയ പ്രചാരണങ്ങളില്‍ സത്യമില്ലെന്നും അവര്‍ പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട് സംഭവുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്തതിന് ശേഷം പ്രതികരിക്കുകയായിരുന്നു അവര്‍. അന്വേഷണ സംഘം എന്നോട് വിവിധ കാര്യങ്ങള്‍ ചോദിച്ചു. ഇതിനെല്ലാം കൃത്യമായ മറുപടി നല്‍കി. വിദേശ ഷോകളെപ്പറ്റിയും ദിലീപ്, കാവ്യ, ആക്രമിക്കപ്പെട്ട നടി ഇവരുമായുള്ള ബന്ധത്തെക്കുറിച്ചെല്ലാം ചോദിച്ചറിഞ്ഞു. ഇവരുമായി തനിക്ക് വര്‍ഷങ്ങളുമായി അടുപ്പമുണ്ട്.

ദിലീപുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നുവെങ്കില്‍ തന്റെ വീട്ടില്‍ നടന്ന ആദായനികുതി റെയ്ഡില്‍ അത് കണ്ടെത്തിയേനെയെന്നും റിമി വ്യക്തമാക്കി.