നടിയെ ആക്രമിച്ച കേസ്: കാവ്യയെ വീണ്ടും ചോദ്യം ചെയ്യും

Posted on: July 26, 2017 9:13 am | Last updated: July 26, 2017 at 9:41 am

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനെ വീണ്ടും പോലീസ് ചോദ്യം ചെയ്യും. ഇന്നലെ കാവ്യയെ ദിലീപിന്റെ തറവാട്ട് വീട്ടില്‍ വെച്ച് ആറ് മണിക്കൂറോളം പോലീസ് ചോദ്യം ചെയ്തിരുന്നു.

കാവ്യ നല്‍കിയ മൊഴിയിലെ വൈരുധ്യങ്ങളാണ് വീണ്ടും ചോദ്യം ചെയ്യാനുള്ള നീക്കത്തിലേക്ക് പോലീസിനെ എത്തിക്കുന്നത്. ദിലീപിന്റെ വിവാഹമോചനം, സാമ്പത്തിക ഇടപാടുകള്‍ എന്നിവയെക്കുറിച്ച് പോലീസ് കാവ്യയില്‍ നിന്ന് വിവരങ്ങള്‍ തേടിയിരുന്നു.

നടിയെ ആക്രമിച്ചശേഷം ഒളിവിലായിരിക്കെ താന്‍ കാക്കനാട്ടുള്ള കാവ്യയുടെ ലക്ഷ്യ എന്ന ഓണ്‍ലൈന്‍ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ എത്തിയിരുന്നതായി കേസിലെ പ്രതി പള്‍സര്‍ സുനി പറഞ്ഞിരുന്നു.