Connect with us

Kerala

സൗജന്യ ഡാറ്റയും കോളും നല്‍കി വോഡഫോണും

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യന്‍ ടെലികോം രംഗത്തെ മത്സരം ശക്തിപ്രാപിക്കുന്നതിനിടയില്‍ വോഡഫോണ്‍ പുതിയ ഓഫര്‍ അവതരിപ്പിച്ചു. പുതിയ ഉപഭോക്താക്കള്‍ക്ക് 244 രൂപ റീചാര്‍ജ് ചെയ്താല്‍ 70 ദിവസത്തേക്ക് സൗജന്യ കോളും ~ഒരു ദിവസം ഒരു ജി ബി ഡാറ്റയും ലഭിക്കും. തുടര്‍ന്നുള്ള റീചാര്‍ജില്‍ വാലിഡിറ്റി 35 ദിവസമായി കുറയും.
സൗജന്യ ഡാറ്റയും കോളും നല്‍കി ജിയോ സിമ്മുകള്‍ ഇന്ത്യന്‍ ടെലികോം വിപണിയെ കൈയ്യടക്കിയതിന് പിന്നാലെ കോള്‍, ഡാറ്റ നിരക്ക് കുറച്ച് വിവിധ കമ്പനികള്‍ രംഗത്തെത്തിയിരുന്നു.

സൗജന്യ കാലാവധി കഴിഞ്ഞതിന് പിന്നാലെ മൂന്ന് മാസത്തേക്ക് സൗജന്യ കോളും ഡാറ്റയും നല്‍കുന്ന 309 മുതലുള്ള റീച്ചാര്‍ജ്ജ് ജിയോ പ്രഖ്യാപിച്ചിരുന്നു. ഇതിനെ മറികടക്കാനാണ് വോഡഫോണ്‍ അടക്കമുള്ള കമ്പനികള്‍ പരിശ്രമിക്കുന്നത്.

Latest