രാംനാഥ് കോവിന്ദ് രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്തു

Posted on: July 25, 2017 12:19 pm | Last updated: July 25, 2017 at 3:02 pm

ന്യൂഡല്‍ഹി: ഇന്ത്യയുടെ പതിനാലാമത് രാഷ്ട്രപതിയായി രാംനാഥ് കോവിന്ദ് സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. പാര്‍ലിമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടന്ന ചടങ്ങില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.

ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്‍, ഉപരാഷ്ട്ര ഹാമിദ് അന്‍സാരി, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര മന്ത്രിമാര്‍, പ്രതിപക്ഷ കക്ഷി നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു.

കെ ആര്‍ നാരായണന് ശേഷം ദളിത് വിഭാഗത്തില്‍ നിന്ന് ഇന്ത്യന്‍ രാഷ്ടപതിയാകുന്ന ആദ്യത്തെയാളാണ് രാംനാഥ് കോവിന്ദ്.

 

രാംനാഥ് കോവിന്ദ്

• ജനനം 1945 ഒക്‌ടോബര്‍ ഒന്നിന് യു പിയിലെ കാണ്‍പൂര്‍
• ബി കോം, എല്‍ എല്‍ ബി ബിരുദം നേടി 1971 മുതല്‍ ഡല്‍ഹി ബാര്‍ കൗണ്‍സിലില്‍ എന്റോള്‍ ചെയ്തു
• 1977 മുതല്‍ 79 വരെ ഡല്‍ഹി ഹൈക്കോടതിയിലും 93 വരെ സുപ്രീം കോടതിയിലും അഭിഭാഷകന്‍
• 94ല്‍ യു പിയില്‍ നിന്ന് ബി ജെ പി പ്രതിനിധിയായി
രാജ്യസഭയില്‍. പന്ത്രണ്ട് വര്‍ഷം രാജ്യസഭാംഗം.
• 98 മുതല്‍ 2002 വരെ ദളിത് മോര്‍ച്ച അധ്യക്ഷന്‍
• 2015ല്‍ ബീഹാര്‍ ഗവര്‍ണറായി
• പെട്രോളിയം, എസ് സി- എസ് ടി ക്ഷേമം, എന്നീ പ്രധാന പാര്‍ലിമെന്ററി കമ്മിറ്റികളില്‍ അംഗമായിരുന്നു.
• 2002ല്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്ത് യു എന്‍
പൊതുസഭയില്‍ പങ്കെടുത്തു
• എന്നും ആര്‍ എസ് എസ് സഹയാത്രികന്‍