National
രാഷ്ട്രപതിയായി കോവിന്ദ് ഇന്ന് അധികാരമേല്‍ക്കും
		
      																					
              
              
            ന്യൂഡല്‍ഹി: ഇന്ത്യയുടെ പതിനാലാമത് രാഷ്ട്രപതിയായി രാംനാഥ് കോവിന്ദ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തു അധികാരമേല്‍ക്കും. പാര്‍ലിമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹര്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. കാലാവധി പൂര്‍ത്തിയാക്കുന്ന രാഷ്ട്രപതി പ്രണാബ് കുമാര്‍ മുഖര്‍ജിക്ക് സൈന്യം നല്‍കുന്ന യാത്രയപ്പിന് ശേഷം 12.15 ഒടെയാണ് സത്യപ്രതിജ്ഞാ ചടങ്ങ് ആരംഭിക്കുക.
ലോക്‌സഭാ സ്പീക്കര്‍ സുമത്രാ മഹാജന്‍, ഉപരാഷ്ട്ര ഹാമിദ് അന്‍സാരി, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര മന്ത്രിമാര്‍, പ്രതിപക്ഷ കക്ഷി നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കും. ചടങ്ങിന് ശേഷം സൈന്യത്തിന്റെ സല്യൂട്ട് സ്വീകരിക്കുകയും രാഷ്ട്രത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും. തുടര്‍ന്ന് ഒദ്യോഗിക ബഹുമതികളോടെ രാഷ്ട്രപതിയെ രാഷ്ട്രപതി ഭവനിലേക്ക് ആനയിക്കും.
    ---- facebook comment plugin here -----						
  
  			

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          



