ലാഹോറിൽ ചാവേർ സ്ഫോടനം; 20 മരണം

സ്ഫോടനമുണ്ടായത് പാക് പ്രധാനമന്ത്രി നവാസ് ശരീഫിന്റെ സഹോദരന്‍ ഷഹബാസ് ശരീഫിന്റെ വസതിക്ക് സമീപം
Posted on: July 24, 2017 6:50 pm | Last updated: July 24, 2017 at 11:28 pm

ലാഹോര്‍: പാക് പ്രധാനമന്ത്രി നവാസ് ശരീഫിന്റെ സഹോദരന്‍ ഷഹബാസ് ശരീഫിന്റെ വസതിക്ക് സമീപമുണ്ടയ ചാവേര്‍ സ്‌ഫേടനത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. 30 പേര്‍ക്ക് പരുക്കേറ്റു. ലാഹോര്‍ നഗരത്തിലാണ് സംഭവം. പഞ്ചാബ് പ്രവിശ്യാ മുഖ്യമന്ത്രിയായ ഷഹബാസ് പ്രധാനമന്ത്രി പദത്തിലേക്ക് അടുത്തതായി പരിഗണിക്കപ്പെടുന്ന വ്യക്തി കൂടിയാണ്. പനാമ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട കേസില്‍ നവാശ് ശിക്ഷിക്കപ്പെടുകയാണെങ്കില്‍ ഷഹബാസിനെ പ്രധാനമന്ത്രിയാക്കാന്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

അറഫ കരീം ടവറിന് സമീപത്തായാണ് സ്‌ഫോടനം നടന്നത്. ഇവിടെ അനധികൃത കൈയേറ്റം ഒഴിപ്പിക്കുകയായിരുന്ന പോലീസുകാരും ഉദ്യോഗസ്ഥരും മരിച്ചവരില്‍ പെടും. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണെന്ന് പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.