പണമപഹരിച്ച് രാജ്യം വിടാന്‍ ശ്രമിക്കുന്നതിനിടെ വിമാനത്താവളത്തില്‍ അറസ്റ്റിലായി

Posted on: July 24, 2017 6:16 pm | Last updated: July 24, 2017 at 6:16 pm
SHARE

ദുബൈ: സഹമുറിയനെ ആക്രമിച്ചു 1,500 ദിര്‍ഹം കൈവശപ്പെടുത്തിയ അള്‍ജീരിയന്‍ സന്ദര്‍ശകനെ രാജ്യം വിടാന്‍ ശ്രമിക്കുന്നതിനിടെ എയര്‍പോര്‍ടില്‍ വെച്ച് പോലീസ് പിടികൂടി.

കഴിഞ്ഞ ഏപ്രിലില്‍ 18കാരനായ അള്‍ജീരിയക്കാരന്‍ മുറിയില്‍ താമസിച്ചിരുന്ന ഈജിപ്ത്യന്‍ പൗരനെ ആക്രമിക്കുകയും 1,500 ദിര്‍ഹം കൈക്കലാക്കി കടന്നു കളയുകയുമാറിരുന്നു. സംഭവത്തെ തുടര്‍ന്ന് ഈജിപ്ഷ്യന്‍ പൗരന്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടന്ന അന്വേഷങ്ങള്‍ക്കിടെയാണ് തന്റെ സ്വദേശത്തേക്ക് മടങ്ങാന്‍ തായാറെടുക്കുന്നതിനിടെ വിമാനത്താവളത്തില്‍ വെച്ചു അള്‍ജീരിയന്‍ പൗരനെ എയര്‍പോര്‍ട് പോലീസ് പിടികൂടിയത്. വിമാനം പുറപ്പെടുന്നതിന്റെ മിനിറ്റുകള്‍ക്ക് മുന്‍പ് പ്രതിയെ പിടികൂടുകയായിരുന്നു.
സഹ താമസക്കാരനെ ആക്രമിച്ചതിനും പണമപഹരിച്ചതിനും പ്രോസിക്യൂഷ്യന്‍ പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തി.

അള്‍ജീരിയന്‍ യുവാവ് താനുമായി ഒരേ മുറിയില്‍ താമസിച്ചു വരികയായിരുന്നു. സംഭവ ദിവസം രാവിലെ അഞ്ച് മണിയോടെ ഉറക്കത്തിലായിരുന്ന എന്നോട് പ്രതി 20 ദിര്‍ഹം ആവശ്യപ്പെട്ടു. പക്ഷെ ഉറക്കത്തിന്റെ ലഹരിയിലായതിനാല്‍ പ്രതികരിക്കാതിരുന്ന എന്നെ പ്രതി സ്‌ക്രൂ ഡ്രൈവര്‍ കൊണ്ട് മുഖത്തു അടിച്ചു രക്ഷപെടുകയായിരുന്നു.

വേദനയില്‍ നിന്ന് മുക്തമായ സമയത്താണ് തന്റെ പണം അപഹരിക്കപ്പെട്ടതായി തിരിച്ചറിയുന്നത്. സംഭവം നടക്കുന്നതിന്റെ മൂന്നാഴ്ചക്ക് മുമ്പ് മുറിയില്‍ ശബ്ദമുയര്‍ത്തുന്നതിനെ ചൊല്ലി തങ്ങള്‍ ഇരുവരും വഴക്കിട്ടുരുവെന്നും ഈജിപ്ഷ്യന്‍ പൗരന്‍ കോടതിയില്‍ മൊഴി നല്‍കി. ആഗസ്റ്റ് 22ന് ശിക്ഷാ വിധി പ്രഖ്യാപിക്കുമെന്ന് കേസ് പരിഗണിച്ച ജഡ്ജ് മുഹമ്മദ് ജമാല്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here